Monday, 1 October 2012
Monday, 17 September 2012
ഓണാഘോഷത്തെ പറ്റിയുള്ള സംവാദം - സപ്തംബർ 12, 2012
കേരള
കലാ സമിതി എക്സിക്ക്യൂട്ടിവ് കമ്മിറ്റി ചര്‍ച്ചയില്‍ പങ്കെടുത്ത
എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഈ ചര്‍ചയിലൂടെ വേറിട്ട
കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കുവാനും അറിയുവാനും അംഗീകരിക്കുവാനും
സാധിച്ചു. ഇങ്ങനെ ഒരു ചര്‍ച്ച വേണമെന്നു സെപ്തംബര്‍ 3-നു നടന്ന
എക്സിക്ക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിലാണു തീരുമാനിച്ചത്. ഓണം എത്രത്തോളം
മതനിരപക്ഷത പുലര്‍ത്തുന്നുണ്ടെന്നും, കേരളം മുഴുവന്‍ ജാതിമതഭേദമന്യേ
ആഘോഷിക്കപ്പെടുന്നുള്ളാ വാദം എത്രത്തോളം ശരിയാണെന്നു പരിശോധിക്കാനാണ്
പ്രധാനമായും ഉദ്ദെശിച്ചിരുന്നത്.
ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന ചില അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ തുടങ്ങിയവ.
ബ്ലോഗ്ഗറുടെ കുറിപ്പ് : ബന്ധപ്പെട്ട വിഷയത്തിലുള്ള ഒരു പഴയ പ്രസംഗശകലം - "ഓണാഘോഷത്തിന്റെ കാണാപ്പുറങ്ങൾ" - പ്രൊഫ. സി. വിജയൻ.
ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന ചില അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ തുടങ്ങിയവ.
- ജാതിമതഭേദമന്യേയാണ് ഓണം ആഘോഷിക്കപ്പെടുന്നത്. ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ ഭിന്നതകള്‍ സൃഷ്ടിക്കും. ഐ. ഐ. റ്റിയിലെ മലയാളികളുടെ ഒരുമ നഷ്ടപ്പെടുമെന്നല്ലാതെ യാതൊന്നും ഇതില്‍ നിന്നു സംഭവിക്കാന്‍ പോകുന്നില്ല. വ്യക്തമായ ചില ഉദ്ദേശങ്ങളുളള ചില കൂട്ടങ്ങളാണു ഇങ്ങനെയുള്ള തെറ്റായ പ്രവണതകള്‍ കൊണ്ടുവരുന്നത്.
- കേളത്തില്‍ ഇന്നെന്ത് നടക്കുന്നുവെന്ന് നോക്കിയാല്‍ പോരേ, എന്തിനു ഭൂതകാലമൊക്കെ അന്വെഷിക്കുന്നു? ദളിത് പുനര്‍വായനയും പ്രതിഷേധവും എന്നൊക്കെ പറയുന്നത് ദളിതുകള്‍ ഇല്ലാത്ത കേരളത്തില്‍ വാദങ്ങളേ അല്ല.
- വിഷു പോലെ ഓണം ഒരു ഹിന്ദു ആഘോഷമല്ല. അതുമായി ബന്ധപ്പെട്ടു ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഹൈന്ദവക്ഷേത്രങ്ങളില്‍ ഇല്ല. എല്ലാ ഹോസ്റ്റ്ലുകളിലും മലയാളികള്‍ ഓണം ആഘോഷിക്കുന്നുണ്ട് .
- മതപരമായ ചിഹ്നങ്ങളൊന്നും തന്ന ഇല്ല. നിലവിളക്കു വരെ അഹിന്ദുക്കളും പല ചടങ്ങുകളിലും ഉപയോഗിക്കാറുണ്ട്.
- ഓണം എല്ലാ മലയാളികളുടേയും ഉത്സവമാണ്. മറുനാടന്‍ മലയാളികള്‍ക്കു ഒത്തുചേരാന്‍ ഉള്ള ഒരു വേദിയാണ് ഇത്. കേരളമെന്നോ ഓണമെന്നോ പുരാണങ്ങളിലൊന്നും പറഞ്ഞിട്ടില്ലാത്തതാണ്. ഐതീഹ്യങ്ങളും വാസ്തവും കൂട്ടിക്കലര്‍ത്തി വേറെ ഏതു രീതിയിലും ഇതിനെ വ്യാഖ്യാനിക്കാമല്ലോ!
- ഓണം ആഘോഷിക്കുന്നതില്‍ നിന്ന് ചിലര്‍ മാറി നില്‍ക്കുന്നു എന്നൊരു കാരണതാല്‍ അതു വേണ്ടെന്നു വയ്ക്കുകയാണെങ്കില്‍, കേ. കേ, എസ്സിനെ എതിര്‍ക്കുകയും പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുന്ന കുറേ പേരുണ്ടല്ലോ. ആ കാരണത്താല്‍ കേ. കേ. എസ്സു തന്നെ വേണ്ടാ എന്നു തീരുമാനിക്കേണ്ടി വരുമല്ലോ!
- ഒരു മതത്തിനെപ്പറ്റിയും സ്വന്തം വിശ്വാസങ്ങളേയും ആചാരങ്ങളേയും അടിസ്ഥാനമാക്കി ആധികാരികമായി സംസാരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇതൊന്നും അചഞ്ചലമായ എഴുതപ്പെട്ടിട്ടുളളവയല്ല. ഒരു മതതിനെ പ്രതിനിധീകരിക്കുവാന്‍ ഒരൊറ്റ വിശ്വാസിക്കു കഴിയില്ല.
- അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാ സമൂഹത്തിലും ഉള്ളതാണ്. ഇതിനൊക്കെ തീര്‍ച്ച കല്‍പ്പിക്കാന്‍ ആകും. മലയാളി എന്ന വ്യക്തിത്വവുമായി തട്ടിനില്‍ക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്. ഇവയുടെയെല്ലാം സമ്മിശ്രതമായ, ചുരുങ്ങിയ ഒരു ആവിഷ്കരണമാണ് ഓണാഘോഷം - വേരുകളുമായുള്ള ബന്ധം നിലനിറുതാനുള്ള ഒരു എളുപ്പ വഴി.
- കേരളത്തിലെ ജാതീയത പൂര്‍ണ്ണമായും മാറിയിട്ടില്ല. അടിച്ചമര്‍ത്തലിനെ പ്രതിനിധീകരിക്കുന്ന അംശങ്ങള്‍ ഇപ്പോഴും നാം നിലനിറുത്തുന്നുണ്ടോ എന്നു പരിശോദിക്കണം. സംസ്കാരം, പൈത്രകം എന്നിവയും മതങ്ങളും തമ്മില് വേര്‍തിരിക്കുവാന്‍ പ്രയാസമാണ്. ഒരു ഫ്യൂഡല്‍ സ്വഭാവം ഓണത്തിനുണ്ടെന്നു അംഗീകരിക്കാതെ വയ്യ! എന്തൊക്കെ വേണം വേണ്ട എന്നു തീരുമാനിക്കണം.
- HCU, EFLU എന്നിവടങ്ങളിലെ മലയാളി അസോസിയേഷനുകള്‍ അവരുടെ ഓണാഘോഷങ്ങളില്‍ നിന്നും മതപരമായ സ്വഭാവം വച്ചു ചിഹ്നങ്ങളും വെജിറ്റേറിയന്‍ സദ്യയും നീക്കം ചെയ്യുവാനുള്ള ശ്രമങ്ങളുണ്ടായി. ദളിത് ആചാരങ്ങളെ താഴ്ത്തിക്കാട്ടാനുള്ള സവര്‍ണ മനോഭാവത്തിനോടുള്ള പ്രതിഷേധമായി ആയിരുന്നു ഈ നീക്കം. അടിച്ചമര്‍ത്തലിനെ ആഘോഷിക്കുന്ന ഒരു ഉത്സവമായാണ് ചിലര്‍ ഓണത്തെ കാണുന്നത്. 'ആരുടെ വിളവെടുപ്പുത്സവമാണ് നാം ആഘോഷിക്കുന്നത് ' എന്ന ചോദ്യം ഉയര്‍ന്നു വന്നു. KKS ഓണാഘോഷത്തിലെ ഓണസദ്യ കഴിക്കുന്നതില്‍ നിന്നും മാറിനില്‍ക്കുന്ന ആളുകള്‍ നമ്മുക്കിടയില്‍ തന്നെയുണ്ട്. അവരുടെ എതിര്‍പ്പുകളും പരാതികളും വകവയ്ക്കാതെയും വേദനിപ്പിചുമാണു ഇവിടെ ആഘോഷങ്ങള്‍ നടക്കുന്നത്. എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്ന രീതിയില്‍ മറ്റൊരു പേരില്‍ നടത്തുന്നതല്ലേ കൂടുതല്‍ ഉചിതം?
- ഓണത്തിനു ഹൈന്ദവമായ ഘടകങ്ങളുണ്ട്. തൃക്കാക്കരയപ്പനെ ചുറ്റിയാണ് ഈ ആഘോഷം മുഴുവനും. മലയാളികള്‍ ഒത്തുകൂടുന്നത് നല്ലതു തന്നെ, പക്ഷെ ഈ ആഘോഷമനുബന്ധിചുള്ള മതപരമായ ചിഹ്നങ്ങളും മറ്റും ഒഴിവാക്കുന്നതാണ് കൂടുതല്‍ ഉചിതം. ഓണം കഴിഞ്ഞിട്ടിപ്പോള്‍ ഒരു മാസത്തിലേറെയായി. അതെ പേരില്‍ എന്തിനാഘോഷിക്കുന്നു? ചിലര്‍ വിട്ടുനില്‍ക്കുന്നതില്‍ വിഷമമുണ്ട്.
- മലയാളികള്‍ ഒത്തു കൂടുന്നത് ഗൃഹാതുരത്വം എന്ന ഒരു കാരണത്താല്‍ മാത്രമാകരുത്. ഇതു പൊലെയുള്ള സംവാദങ്ങള്‍ വേണം. ഐതീഹ്യങ്ങള്‍ പലപ്പൊഴും ശുദ്ധ അസംബന്ധങ്ങളാണ്. കേരളവുമായി ബന്ധപെട്ടിരിക്കുന്നു എന്ന ഒരു കാരണം കൊണ്ടു മാത്രം എല്ലാ മലയാളികളും പങ്കെടുക്കുന്ന ഒന്നാണ് ഓണമെന്നെങ്ങനെ പറയാന്‍ പറ്റും? ഇതൊക്കെ ഒരുപാടു നാളായി പിന്തുടര്‍ന്നു വന്നവയാണെങ്കില്‍ അതിനെ ചോദ്യം ചെയ്യുകയും പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നതു നല്ലതാണ്. വ്യക്തിപരമായ വികാരങ്ങളേയും ഓര്‍മ്മകളേയും ഇത്തരം ചര്‍ച്ചകളില്‍ കൊണ്ടുവരികയാണെങ്കില്‍ തെറ്റേതു ശരിയേതെന്നു പറയാന്‍ പറ്റില്ല. മാറ്റം അനിവാര്യവും അത്യന്താപേക്ഷിതവുമാണെങ്കില്‍ ഈ ക്രിയകള്‍ ആവശ്യമാണ്. ഈ സംവാദമാണ് ജാതി-മത ഭിന്നതകള്‍ സൃഷ്ടിച്ചത് എന്നു പറയുന്നത് ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലിനെതിരേ പോരാടിയ അംബേദ്കര്‍, ശ്രീനാരായണ ഗുരു മുതലായവരാണ് ജാതീയത ഉണ്ടാക്കിയതു എന്നു പറയുന്നതിന് തുല്യമാണ്.
- ചര്‍ച്ചയ്ക്ക് ശേഷം അംഗങ്ങള്‍, ഇനിയെന്ത് ചെയ്യണംഎന്ന ധാരണയില്‍ എത്തിച്ചേര്‍ന്നു. അവ താഴെക്കൊടുത്തിരിക്കുന്നു.
- ഓഡ്-സെമസ്റ്ററിലുള്ള ഒത്തുചേരലിന്റെ പേര് ഓണാഘോഷമായി നിലനിര്‍ത്തുക.
- നിലവിളക്ക് കുറച്ചു ഭാഗം ആള്‍ക്കാരുടെ മതപരമായ വികാരങ്ങളെ മുറിപ്പെടുതുന്നുള്ളതിനാല്‍ ഒഴിവാക്കും.
- വെജിറ്റേറിയന്‍ സദ്യ വേണമോ അതോ നോണ്‍ വെജിറ്റേറിയന്‍ കൂടി ഒരു ഓപ്ഷനായി (അംഗങ്ങള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം) നല്കണമോ എന്ന കാര്യം വോട്ടിനിടുകയുണ്ടായി. 41 - 30 എന്ന ഭൂരിപക്ഷത്തിന് വെജിറ്റേരിയന്‍ സദ്യ മാത്രം വിളമ്പിയാല്‍ മതി എന്ന തീരുമാനമെടുത്തു.
ബ്ലോഗ്ഗറുടെ കുറിപ്പ് : ബന്ധപ്പെട്ട വിഷയത്തിലുള്ള ഒരു പഴയ പ്രസംഗശകലം - "ഓണാഘോഷത്തിന്റെ കാണാപ്പുറങ്ങൾ" - പ്രൊഫ. സി. വിജയൻ.
Sunday, 2 September 2012
2012, സപ്തംബർ 2 ന് ചേർന്ന നിർവാഹക സമിതി യോഗറിപ്പോർട്ട്
അജണ്ട
- അംഗത്വ ഫീസ് ശേഖരണം
- സിനിമ പ്രദര്‍ശനം
- ഓണാഘോഷം
അംഗത്വ
ഫീസ് ശേഖരണം
- ഓരോ ഹോസ്റ്റല്‍ പ്രതിനിധിയും അവരവരുടെ ഹോസ്റ്റലിലെ ശേഖരിച്ച തുകയുടെ വിവരങ്ങള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
- മിക്ക ഹോസ്റെലുകളിലും, പ്രത്യേകിച്ച് PG ഹോസ്റ്റലുകളില്‍, ശേഖരണം ഇനിയും തുടങ്ങിയില്ല എന്നത് പ്രതിനിധികള്‍ ഒരു പോരായ്മ ആയി കാണണം.
- 9 സെപ്റ്റംബര്‍, ഞായറാഴ്ചക്കുള്ളില്‍ മുഴുവന്‍ അംഗത്വ ഫീസും ശേഖരിച്ചു ട്രെഷരരെ ഏല്പിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു.
- ഡിപ്പാര്‍ട്ടുമെന്റുകളില്‍ അംഗത്വ ഫീസ് ശേഖരിക്കുന്നതിനായി ഓരോ ഡിപ്പാര്‍ട്ട്മെന്റിലും താഴെ പറയുന്നവരെ ചുമതലപ്പെടുത്തുകയുണ്ടായി.
Computer
science
|
Chemical
|
Electrical
|
Bio
Technology
|
Abhijith
9043960876 |
Thejus
7418276327 |
Dileep
9962302731 |
Junaid
|
Mechanical
|
Naval
Arch
|
Civil
|
Aerospace
|
Hari
9940621861 |
Naveen
9962305052 |
John
9962295970 |
Arun,
Sooraj
9444069382 |
Humanities
|
Physics,
Chem, Maths
|
||
Deepak
Johnson
9962248673 |
Nidhin
9840930125 |
- KKS സ്പോണ്‍സര്‍
ചെയ്യുന്ന ആദ്യ സിനിമ പ്രദര്‍ശനം
ഒക്റ്റോബറിലേയ്ക്ക് മാറ്റുവാന്‍
തീരുമാനിച്ചു.
ആഗസ്റ്റ്
മാസം ഒരു സിനിമ പ്രദര്‍ശിപ്പിച്ചതു
കൊണ്ടു തന്നെ,
അടുത്ത
സിനിമ കുറച്ച് കഴിഞ്ഞിട്ടു
പ്രദര്‍ശിപ്പിക്കുന്നതാണ്
നല്ലതെന്ന് പങ്കെടുത്ത
അംഗങ്ങള്‍ അഭിപ്രായം
പ്രകടിപ്പിക്കുകയുണ്ടായി.
- ഓണാഘോഷത്തിന് വേണ്ടി SAC, അവൈലബിലിറ്റി അനുസരിച്ച് ബുക് ചെയ്യുവാന്‍ തീരുമാനിച്ചു.
- ചര്‍ച്ചയില്‍, KKS-ന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ഓണാഘോഷം ഇന്‍സ്റ്റിറ്റ്യൂട്ടിലെ എല്ലാ മലയാളികളേയും പ്രതിനിധാനം ചെയ്യുന്നുണ്ടോ എന്ന് ചില അംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചു.
- ഓണാഘോഷത്തിന്റെ രീതികളെ കുറിച്ചും ചര്‍ച്ച നടന്നു - വെജിറ്റേറിയന്‍ സദ്യയും മലയാളിയുടെ പാരമ്പര്യ വസ്ത്രമായ എങ്ങനെ 'സെറ്റ് സാരിയും കസവു മുണ്ടും' എല്ലാം പ്രത്യേകിച്ചും കോളേജുകളില്‍ ഒരു ചര്‍ച്ചയാകുന്ന സ്ഥിതിയ്ക്ക് (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ മലയാളികളുടെ അസോസിയേഷന്‍ ഇക്കൊല്ലം 'ഓണം' എന്ന പേര് മാറ്റുവാന്‍ തീരുമാനിച്ചു), ഓണത്തെക്കുറിച്ച് ഒരു പൊതു ചര്‍ച്ച ആകാമെന്ന നിഗമനത്തിലാണ് എക്സിക്ക്യൂട്ടീവ് കമ്മിറ്റി എത്തിയത്.
- സുപ്രധാന വിഷയമായതിനാല്‍, അംഗങ്ങള്‍ക്കിടയില്‍ നിന്നും ഒരു അഭിപ്രായ സ്വരൂപണം ആവശ്യമാണെന്ന് മനസ്സിലാക്കുകയും, പ്രസ്തുത വിഷയത്തില്‍ അടുത്ത ആഴ്ച്ച ഒരു 'Open Discussion' നടത്താനും കമ്മിറ്റി തീരുമാനിച്ചു. ഓണത്തെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍, ചരിത്രപരവും യുക്തിപരവുമായത്, ഇവിടെ അവതരിപ്പിക്കുവാന്‍ അവസരം ലഭിക്കും. (PhLT-യില്‍ സെപ്റ്റമ്പര്‍ 12-നു നടത്താനാണ് ധാരണ ആയത്)
- ഇതു
സംബന്ധിച്ച് ഒരു ലേഖനം -
ഓണാഘോഷത്തിന്റെ
രണ്ട് ഭാഗങ്ങളും അവതരിപ്പിക്കുന്നത് -
മെയിലിങ്ങ്
ലിസ്റ്റിലേയ്ക്ക്
അയക്കുന്നതായിരിക്കും.
ഓണ്‍ലൈന്‍
ആയും നിങ്ങളുടെ അഭിപ്രായങ്ങള്‍
രേഖപ്പെടുത്താവുന്നതാണ്.
സെക്രട്ടറി
Tuesday, 21 August 2012
ജനറല്‍ ബോഡി യോഗം 2012
21/08/2012-നു ചേര്‍ന്ന KKS ജനറല്‍ ബോഡി യോഗം 2012 – '13 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളായി താഴെ കൊടുത്തിരിക്കുന്നവരെ തിരഞ്ഞെടുത്തിരിക്കുന്നു (ഇവര്‍ എക്സിക്ക്യൂട്ടിവ് കമ്മിറ്റിയിലെയും അംഗങ്ങളാണ്):
Secretary - Bijesh C K ( Mtech 2nd year, Ocean Engg Department, 9444886216)
Joint Secretaries -
Darshana Vijay ( 3rd year MA, Humanities Department, 7200497369)
Nidhin Rajan (3rd year Naval Architecture, OE Department, 9840930125)
Treasurer - Anu Abraham (PhD, Humanities Department, 8754539909)
Undergraduates (Btech, M.A.) - Rs. 100
Postgraduates (Mtech, Msc, MS, MBA, PhD) – Rs. 150
QIP – Rs. 200
Faculty Members – Min. Rs. 250
Other Staff – Rs. 150
Secretary - Bijesh C K ( Mtech 2nd year, Ocean Engg Department, 9444886216)
Joint Secretaries -
Darshana Vijay ( 3rd year MA, Humanities Department, 7200497369)
Nidhin Rajan (3rd year Naval Architecture, OE Department, 9840930125)
Treasurer - Anu Abraham (PhD, Humanities Department, 8754539909)
- ഓരോ ഹോസ്റ്റലില്‍ നിന്നും എക്സിക്ക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അംഗങ്ങള്‍ കേരള കലാ സമിതിയുടെ മെയിലിങ്ങ് ലിസ്റ്റില്‍ നിന്നും ലഭിക്കുന്നതാണ്.
- കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ പ്രവവര്‍ത്തന റിപ്പോര്‍ട്ടും വരവു-ചിലവു കണക്കുകളും യോഗത്തില്‍ സെക്രട്ടറിയും ട്രഷറരും യഥാക്രമം വായിക്കുകയും ജനറല്‍ ബോഡി അതു പാസാക്കുകയും ചെയ്യുകയുണ്ടായി. ഈ വിവരങ്ങള്‍ മെയില്‍ അറ്റാച്മെന്റ് ആയി ചേര്‍ത്തിരിക്കുന്നു.
- ഓരോ ഹോസ്ടലിലേയും പ്രതിനിധികള്‍ ഹോസ്ടലിലെ മലയാളികളെ കെ. കെ. എസ്സിലേക്ക് ക്ഷണിക്കുകയും അവരില്‍ നിന്നും അംഗത്വ ഫീസ് ശേഖരിക്കുവാനും തീരുമാനമെടുത്തു.
Undergraduates (Btech, M.A.) - Rs. 100
Postgraduates (Mtech, Msc, MS, MBA, PhD) – Rs. 150
QIP – Rs. 200
Faculty Members – Min. Rs. 250
Other Staff – Rs. 150
- ഒഴിവു വന്ന ഹോസ്റ്റല്‍ പ്രതിനിധി പോസ്റ്റുകളിലേയ്ക്ക് അടിയന്തിരമായി വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികളെ കണ്ടെത്തുവാന്‍ സെക്രട്ടറിയേയും ജോയിന്റ് സെക്രട്ടറിമാരേയും ചുമതലപ്പെടുത്തി. പ്രതിനിധികള്‍ അവരവരുടെ ഹോസ്ടലിലെ മലയാളികളുടെ ലിസ്ട് തയ്യാറാക്കണം. ലിസ്ടില്‍ പേര്, റൂം നമ്പര്‍, ഹോസ്ടലിന്റെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ ഡി എന്നിവയും ഉണ്ടായിരിക്കണം. ഇതിനോട് ചേര്‍ന്നു അംഗത്വ ഫീസ് സ്വീകരിച്ചിരിക്കുന്നുവെന്നതിന്റെ തെളിവായി അവരുടെ ഒപ്പു കൂടെ ശെഖരിക്കേണ്ടതാണു.
- അടിയന്തിര പ്രാധ്യാന്യത്തോടു കൂടി പ്രതിനിധികള്‍ ഈ കടമ ചെയ്യുകയും, ശേഖരിച്ച തുക എത്രയും പെട്ടന്ന് ട്രഷറരെ ഏല്‍പ്പിക്കേണ്ടതുമാണ്.
- KKS-ല്‍ ഈ വര്‍ഷം ചേര്‍ക്കപ്പെട്ട അംഗങ്ങളുടെ ലിസ്റ്റും മെമ്പര്‍ഷിപ്പ് വിവരങ്ങളും പ്രതിനിധികള്‍ സെക്രട്ടറിയെ ഏല്‍പ്പിക്കേണ്ടതാണ്. കൂടാതെ, ഓരോ ഹോസ്റ്റലിലും KKS-ന്റേതായി ഒരു ഗൂഗിള്‍ ഗ്രൂപ് തുടങ്ങുകയും അംഗങ്ങളെ എല്ലാവരേയും അതില്‍ ചേര്‍ക്കുകയും ചെയ്യണം. തുടര്‍ന്നുള്ള അറിയിപ്പുകള്‍ എല്ലാം തന്നെ പ്രതിനിധികള്‍ മുഖേന ഈ ഗ്രൂപ്പില്‍ കൂടി എല്ലാ അംഗങ്ങളിലും എത്തിക്കുവാന്‍ സാധിക്കണം.
- KKS സ്പോണ്‍സര്‍ ചെയ്യുന്ന ആദ്യ സിനിമാ പ്രദര്‍ശനം സെപ്റ്റമ്പറില്‍ നടത്തുവാന്‍ തീരുമാനമെടുത്തു. ഏതെങ്കിലും അനുയോജ്യമായ ദിവസം കണ്ടെത്തി OAT ബുക്ക് ചെയ്യുവാന്‍ നിധിന്‍ രാജനെ ചുമതലപ്പെടുത്തി.
- KKS മാഗസിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനായി എഡിറ്റോറിയല്‍ ബോര്‍ഡിനു രൂപം നല്കി. എഡിറ്റോറിയല്‍ ബോര്‍ഡ് പിന്നീട് വിപുലപ്പെടുത്തുവാനും തീരുമാനിച്ചു.
- ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റമ്പര്‍ 29 തീയതിയില്‍ (SAC ഒഴിവാകുന്നതനുസരിച്ച്) നടത്താന്‍ എക്സിക്ക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ഇതിനേക്കുറിച്ച് വരുന്ന എക്സിക്ക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും.
Saturday, 16 June 2012
കഥകളി - കിര്‍മീര വധം
കേരള കലാ സമിതി, ഉത്തരീയം എന്നാ കലാ സംഘടനയുമായി ചേര്‍ന്ന് കഥകളി, ജൂണ്‍ ൧൬, ശനിയാഴ്ച വൈകുന്നേരം ൪:൩൦ നു സംഘടിപ്പിക്കുന്നു. ആയതിലേക്ക് എല്ലാ കഥകളി പ്രേമികളെയം സസന്തോഷം സ്വാഗതം ചെയ്തുകൊള്ളുന്നു.
പ്രസ്തുത പരിപാടിയില്‍ വിവിധ ഭാഗങ്ങള്‍ അവതരിപ്പിക്കുന്ന അഭിവന്ദ്യ കലാകാരന്മാരുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. കഥാ സംഗ്രഹം ഇവിടെ ലഭ്യമാണ്.
പുറപ്പാട്:
Sadanam: വിഷ്ണു പ്രസാദ്
പ്രസ്തുത പരിപാടിയില്‍ വിവിധ ഭാഗങ്ങള്‍ അവതരിപ്പിക്കുന്ന അഭിവന്ദ്യ കലാകാരന്മാരുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. കഥാ സംഗ്രഹം ഇവിടെ ലഭ്യമാണ്.
പുറപ്പാട്:
Sadanam: വിഷ്ണു പ്രസാദ്
കഥ: കിര്‍മീര വധം
വേഷം :
ലളിത : കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍
പാഞ്ചാലി : കലാമണ്ഡലം കേശവന്‍ നന്പൂതിരി
സിംഹിക : സദനം ഭാസി.
കിര്‍മീരന്‍ : സദനം ബാലകൃഷ്ണന്‍ ( ചെന്നൈ)
ഭീമന്‍/സഹദേവന്‍ : സദനം മണികണ്ഠന്‍
വായ്പാട്ട് : കലാമണ്ഡലം വിനോദ്, സദനം ശിവദാസ്, കലാമണ്ഡലം സുദീഷ്
ചെണ്ട : സദനം രാമകൃഷ്ണന്‍, സദനം ജിതിന്‍
മദ്ദളം : സദനം ദേവദാസ്, കലാമണ്ഡലം ഹരിഹരന്‍
ചുട്ടി : കലാമണ്ഡലം സതീശന്‍, സദനം ശ്രീനിവാസന്‍
അണിയറ : കുഞ്ഞിരാമന്‍, വിവേക്, രമേശ്
വേഷം :
ലളിത : കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍
പാഞ്ചാലി : കലാമണ്ഡലം കേശവന്‍ നന്പൂതിരി
സിംഹിക : സദനം ഭാസി.
കിര്‍മീരന്‍ : സദനം ബാലകൃഷ്ണന്‍ ( ചെന്നൈ)
ഭീമന്‍/സഹദേവന്‍ : സദനം മണികണ്ഠന്‍
വായ്പാട്ട് : കലാമണ്ഡലം വിനോദ്, സദനം ശിവദാസ്, കലാമണ്ഡലം സുദീഷ്
ചെണ്ട : സദനം രാമകൃഷ്ണന്‍, സദനം ജിതിന്‍
മദ്ദളം : സദനം ദേവദാസ്, കലാമണ്ഡലം ഹരിഹരന്‍
ചുട്ടി : കലാമണ്ഡലം സതീശന്‍, സദനം ശ്രീനിവാസന്‍
അണിയറ : കുഞ്ഞിരാമന്‍, വിവേക്, രമേശ്
Friday, 13 April 2012
Thursday, 12 April 2012
Tuesday, 31 January 2012
Subscribe to:
Posts (Atom)