Tuesday, 1 October 2013

ഒക്ടോബർ 1, 2013 ന് ചേർന്ന നിർവാഹക സമിതി യോഗറിപ്പോർട്ട്

തീയതി : 01/10/2013, സ്ഥലം  : BSB 206

 • താഴെ പറയുന്ന രീതിയിൽ വാർഷിക വരി സംഖ്യ പിരിച്ചെടുക്കാൻ തീരുമാനിച്ചു
ബി.ടെക് /എം.എ / എം.ബി എ / എം എസ് സി   : 100 /-
എം.എസ് / എം.ടെക്  : 200 / -
പി .എച് .ഡി  : 300 /-
സ്റ്റാഫ്‌  : 300 /-
ഫാക്കൽട്ടി  : 500 /-
 • ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 6ന് SACൽ വച്ച് താഴെ കൊടുത്തിരിക്കുന്ന പരിപാടികൾ ഉൾകൊള്ളിച്ചു നടത്തുവാൻ തീരുമാനിച്ചു.
1. പൂക്കളമത്സരം 
സമയം : 8.00 am - 9.30 am
നിയമങ്ങൾ :
 • ഓരോ ഹോസ്റ്റലിൽ  നിന്നും 5 പേര് അടങ്ങുന്ന ഒരു ടീം .
 • വലിപ്പം : 1.5m
 • കൃത്രിമ  നിറങ്ങൾ  ഉപയോഗിക്കാൻ പാടില്ല
 • എല്ലാ ടീമുകളും വെള്ളിആഴ്ച്ചക്ക്  (4/10/13) മുൻപായി ടീം അംഗങ്ങളുടെ പേരുകൾ സമർപ്പിക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്ക് അർജുൻ വിശ്വനാഥ് മായി ബന്ധപ്പെടുക (arjunviswanaths@gmail.com. Mobile:9940542965)
 2.ഉൽഘാടനം
സമയം : 10  am
3. ഓണക്കളികളും കലാപരിപാടികളും
സമയം : 10.30   am മുതൽ
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശ്യാമുമായി ബന്ധപ്പെടുക (07200120971 )
4. ഓണസദ്യ 
സമയം : 12 .30 pm മുതൽ 
സദ്യ കൂപ്പണ്‍ ( 150 /-) അതാത് ഹൊസ്റ്റെലിലെ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളിൽ നിന്ന് ലഭിക്കുന്നതാണ് .

Monday, 30 September 2013

ജനറല്‍ ബോഡി യോഗം 2013 - പുതിയ ഊർജ്ജം .... പുതിയ ഭരണസമിതി

കേരള കലാ സമിതിയുടെ  പുതിയ ഭാരവാഹികളെ ഇന്ന് 5:30നു ചേർന്ന ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. കെമിസ്ത്രി ഡിപ്പാർട്ടുമെന്റിലെ പ്രൊഫ. ഇടമന പ്രസാദ് പ്രസിഡന്റായും, ഐ ഐ ടി സ്റ്റാഫ്‌ അംഗം ആയ ശ്രീ. ഇ സന്താനകൃഷ്ണൻ വൈസ് പ്രസിഡണ്ട്‌ ആയും, കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ടുമെന്റിൽ ഗവേഷണ വിദ്യാർഥിയായ ശ്രീ. സുനിൽ കെ. എസ്. സെക്രട്ടറി ആയും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളെയും നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.

തണലുറങ്ങുന്ന വഴികൾ - മാഗസിന്റെ ഇലക്ട്രോണിക് കോപ്പികൾ

പ്രീയപ്പെട്ട വായനക്കാരേ,

തണലുറങ്ങുന്ന വഴികൾ - എന്ന മാഗസിന്റെ പ്രകാശനം 2011-ൽ  നടന്നതായി  ഏവർക്കും അറിവുള്ളതാണല്ലോ. അതിന്റെ ഇലക്ട്രോണിക് കോപ്പികൾ എല്ലാവർക്കുമായി എത്തിക്കാനായി പരിശ്രമം നടക്കുകയായിരുന്നു. അത് പൂർത്തിയായതായി സസന്തോഷം അറിയിക്കട്ടെ.

ഈ ലിങ്കിൽ ഇലക്ട്രോണിക് കോപ്പി ലഭ്യമാണ്.

Monday, 17 September 2012

ഓണാഘോഷത്തെ പറ്റിയുള്ള സംവാദം - സപ്തംബർ 12, 2012

കേരള കലാ സമിതി എക്സിക്ക്യൂട്ടിവ് കമ്മിറ്റി ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഈ ചര്‍ചയിലൂടെ വേറിട്ട കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കുവാനും അറിയുവാനും അംഗീകരിക്കുവാനും സാധിച്ചു. ഇങ്ങനെ ഒരു ചര്‍ച്ച വേണമെന്നു സെപ്തംബര്‍ 3-നു നടന്ന എക്സിക്ക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിലാണു തീരുമാനിച്ചത്. ഓണം എത്രത്തോളം മതനിരപക്ഷത പുലര്‍ത്തുന്നുണ്ടെന്നും, കേരളം മുഴുവന്‍ ജാതിമതഭേദമന്യേ ആഘോഷിക്കപ്പെടുന്നുള്ളാ വാദം എത്രത്തോളം ശരിയാണെന്നു പരിശോധിക്കാനാണ് പ്രധാനമായും ഉദ്ദെശിച്ചിരുന്നത്.

ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന ചില അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ തുടങ്ങിയവ.
 • ജാതിമതഭേദമന്യേയാണ് ഓണം ആഘോഷിക്കപ്പെടുന്നത്. ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ ഭിന്നതകള്‍ സൃഷ്ടിക്കും. ഐ. ഐ. റ്റിയിലെ മലയാളികളുടെ ഒരുമ നഷ്ടപ്പെടുമെന്നല്ലാതെ യാതൊന്നും ഇതില്‍ നിന്നു സംഭവിക്കാന്‍ പോകുന്നില്ല. വ്യക്തമായ ചില ഉദ്ദേശങ്ങളുളള ചില കൂട്ടങ്ങളാണു ഇങ്ങനെയുള്ള തെറ്റായ പ്രവണതകള്‍ കൊണ്ടുവരുന്നത്.
 • കേളത്തില്‍ ഇന്നെന്ത് നടക്കുന്നുവെന്ന് നോക്കിയാല്‍ പോരേ, എന്തിനു ഭൂതകാലമൊക്കെ അന്വെഷിക്കുന്നു? ദളിത് പുനര്‍വായനയും പ്രതിഷേധവും എന്നൊക്കെ പറയുന്നത് ദളിതുകള്‍ ഇല്ലാത്ത കേരളത്തില്‍ വാദങ്ങളേ അല്ല.
 • വിഷു പോലെ ഓണം ഒരു ഹിന്ദു ആഘോഷമല്ല. അതുമായി ബന്ധപ്പെട്ടു ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഹൈന്ദവക്ഷേത്രങ്ങളില്‍ ഇല്ല. എല്ലാ ഹോസ്റ്റ്ലുകളിലും മലയാളികള്‍ ഓണം ആഘോഷിക്കുന്നുണ്ട് .
 • മതപരമായ ചിഹ്നങ്ങളൊന്നും തന്ന ഇല്ല. നിലവിളക്കു വരെ അഹിന്ദുക്കളും പല ചടങ്ങുകളിലും ഉപയോഗിക്കാറുണ്ട്.
 • ഓണം എല്ലാ മലയാളികളുടേയും ഉത്സവമാണ്. മറുനാടന്‍ മലയാളികള്‍ക്കു ഒത്തുചേരാന്‍ ഉള്ള ഒരു വേദിയാണ് ഇത്. കേരളമെന്നോ ഓണമെന്നോ പുരാണങ്ങളിലൊന്നും പറഞ്ഞിട്ടില്ലാത്തതാണ്. ഐതീഹ്യങ്ങളും വാസ്തവും കൂട്ടിക്കലര്‍ത്തി വേറെ ഏതു രീതിയിലും ഇതിനെ വ്യാഖ്യാനിക്കാമല്ലോ!
 • ഓണം ആഘോഷിക്കുന്നതില്‍ നിന്ന് ചിലര്‍ മാറി നില്‍ക്കുന്നു എന്നൊരു കാരണതാല്‍ അതു വേണ്ടെന്നു വയ്ക്കുകയാണെങ്കില്‍, കേ. കേ, എസ്സിനെ എതിര്‍ക്കുകയും പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുന്ന കുറേ പേരുണ്ടല്ലോ. ആ കാരണത്താല്‍ കേ. കേ. എസ്സു തന്നെ വേണ്ടാ എന്നു തീരുമാനിക്കേണ്ടി വരുമല്ലോ!
 • ഒരു മതത്തിനെപ്പറ്റിയും സ്വന്തം വിശ്വാസങ്ങളേയും ആചാരങ്ങളേയും അടിസ്ഥാനമാക്കി ആധികാരികമായി സംസാരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇതൊന്നും അചഞ്ചലമായ എഴുതപ്പെട്ടിട്ടുളളവയല്ല. ഒരു മതതിനെ പ്രതിനിധീകരിക്കുവാന്‍ ഒരൊറ്റ വിശ്വാസിക്കു കഴിയില്ല.
 • അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാ സമൂഹത്തിലും ഉള്ളതാണ്. ഇതിനൊക്കെ തീര്‍ച്ച കല്‍പ്പിക്കാന്‍ ആകും. മലയാളി എന്ന വ്യക്തിത്വവുമായി തട്ടിനില്‍ക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്. ഇവയുടെയെല്ലാം സമ്മിശ്രതമായ, ചുരുങ്ങിയ ഒരു ആവിഷ്കരണമാണ് ഓണാഘോഷം - വേരുകളുമായുള്ള ബന്ധം നിലനിറുതാനുള്ള ഒരു എളുപ്പ വഴി.
 • കേരളത്തിലെ ജാതീയത പൂര്‍ണ്ണമായും മാറിയിട്ടില്ല. അടിച്ചമര്‍ത്തലിനെ പ്രതിനിധീകരിക്കുന്ന അംശങ്ങള്‍ ഇപ്പോഴും നാം നിലനിറുത്തുന്നുണ്ടോ എന്നു പരിശോദിക്കണം. സംസ്കാരം, പൈത്രകം എന്നിവയും മതങ്ങളും തമ്മില് വേര്‍തിരിക്കുവാന്‍ പ്രയാസമാണ്. ഒരു ഫ്യൂഡല്‍ സ്വഭാവം ഓണത്തിനുണ്ടെന്നു അംഗീകരിക്കാതെ വയ്യ! എന്തൊക്കെ വേണം വേണ്ട എന്നു തീരുമാനിക്കണം.
 • HCU, EFLU എന്നിവടങ്ങളിലെ മലയാളി അസോസിയേഷനുകള്‍ അവരുടെ ഓണാഘോഷങ്ങളില്‍ നിന്നും മതപരമായ സ്വഭാവം വച്ചു ചിഹ്നങ്ങളും വെജിറ്റേറിയന്‍ സദ്യയും നീക്കം ചെയ്യുവാനുള്ള ശ്രമങ്ങളുണ്ടായി. ദളിത് ആചാരങ്ങളെ താഴ്ത്തിക്കാട്ടാനുള്ള സവര്‍ണ മനോഭാവത്തിനോടുള്ള പ്രതിഷേധമായി ആയിരുന്നു ഈ നീക്കം. അടിച്ചമര്‍ത്തലിനെ ആഘോഷിക്കുന്ന ഒരു ഉത്സവമായാണ് ചിലര്‍ ഓണത്തെ കാണുന്നത്. 'ആരുടെ വിളവെടുപ്പുത്സവമാണ് നാം ആഘോഷിക്കുന്നത് ' എന്ന ചോദ്യം ഉയര്‍ന്നു വന്നു. KKS ഓണാഘോഷത്തിലെ ഓണസദ്യ കഴിക്കുന്നതില്‍ നിന്നും മാറിനില്‍ക്കുന്ന ആളുകള്‍ നമ്മുക്കിടയില്‍ തന്നെയുണ്ട്. അവരുടെ എതിര്‍പ്പുകളും പരാതികളും വകവയ്ക്കാതെയും വേദനിപ്പിചുമാണു ഇവിടെ ആഘോഷങ്ങള്‍ നടക്കുന്നത്. എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്ന രീതിയില്‍ മറ്റൊരു പേരില്‍ നടത്തുന്നതല്ലേ കൂടുതല്‍ ഉചിതം?
 • ഓണത്തിനു ഹൈന്ദവമായ ഘടകങ്ങളുണ്ട്. തൃക്കാക്കരയപ്പനെ ചുറ്റിയാണ് ഈ ആഘോഷം മുഴുവനും. മലയാളികള്‍ ഒത്തുകൂടുന്നത് നല്ലതു തന്നെ, പക്ഷെ ഈ ആഘോഷമനുബന്ധിചുള്ള മതപരമായ ചിഹ്നങ്ങളും മറ്റും ഒഴിവാക്കുന്നതാണ് കൂടുതല്‍ ഉചിതം. ഓണം കഴിഞ്ഞിട്ടിപ്പോള്‍ ഒരു മാസത്തിലേറെയായി. അതെ പേരില്‍ എന്തിനാഘോഷിക്കുന്നു? ചിലര്‍ വിട്ടുനില്‍ക്കുന്നതില്‍ വിഷമമുണ്ട്.
 • മലയാളികള്‍ ഒത്തു കൂടുന്നത് ഗൃഹാതുരത്വം എന്ന ഒരു കാരണത്താല്‍ മാത്രമാകരുത്. ഇതു പൊലെയുള്ള സംവാദങ്ങള്‍ വേണം. ഐതീഹ്യങ്ങള്‍ പലപ്പൊഴും ശുദ്ധ അസംബന്ധങ്ങളാണ്. കേരളവുമായി ബന്ധപെട്ടിരിക്കുന്നു എന്ന ഒരു കാരണം കൊണ്ടു മാത്രം എല്ലാ മലയാളികളും പങ്കെടുക്കുന്ന ഒന്നാണ് ഓണമെന്നെങ്ങനെ പറയാന്‍ പറ്റും? ഇതൊക്കെ ഒരുപാടു നാളായി പിന്തുടര്‍ന്നു വന്നവയാണെങ്കില്‍ അതിനെ ചോദ്യം ചെയ്യുകയും പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നതു നല്ലതാണ്. വ്യക്തിപരമായ വികാരങ്ങളേയും ഓര്‍മ്മകളേയും ഇത്തരം ചര്‍ച്ചകളില്‍ കൊണ്ടുവരികയാണെങ്കില്‍ തെറ്റേതു ശരിയേതെന്നു പറയാന്‍ പറ്റില്ല. മാറ്റം അനിവാര്യവും അത്യന്താപേക്ഷിതവുമാണെങ്കില്‍ ഈ ക്രിയകള്‍ ആവശ്യമാണ്. ഈ സംവാദമാണ് ജാതി-മത ഭിന്നതകള്‍ സൃഷ്ടിച്ചത് എന്നു പറയുന്നത് ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലിനെതിരേ പോരാടിയ അംബേദ്കര്‍, ശ്രീനാരായണ ഗുരു മുതലായവരാണ് ജാതീയത ഉണ്ടാക്കിയതു എന്നു പറയുന്നതിന് തുല്യമാണ്.
 • ചര്‍ച്ചയ്ക്ക് ശേഷം അംഗങ്ങള്‍, ഇനിയെന്ത് ചെയ്യണംഎന്ന ധാരണയില്‍ എത്തിച്ചേര്‍ന്നു. അവ താഴെക്കൊടുത്തിരിക്കുന്നു. 
 • ഓഡ്-സെമസ്റ്ററിലുള്ള ഒത്തുചേരലിന്റെ പേര് ഓണാഘോഷമായി നിലനിര്‍ത്തുക.
 • നിലവിളക്ക് കുറച്ചു ഭാഗം ആള്‍ക്കാരുടെ മതപരമായ വികാരങ്ങളെ മുറിപ്പെടുതുന്നുള്ളതിനാല്‍ ഒഴിവാക്കും.
 • വെജിറ്റേറിയന്‍ സദ്യ വേണമോ അതോ നോണ്‍ വെജിറ്റേറിയന്‍ കൂടി ഒരു ഓപ്ഷനായി (അംഗങ്ങള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം) നല്കണമോ എന്ന കാര്യം വോട്ടിനിടുകയുണ്ടായി. 41 - 30 എന്ന ഭൂരിപക്ഷത്തിന് വെജിറ്റേരിയന്‍ സദ്യ മാത്രം വിളമ്പിയാല്‍ മതി എന്ന തീരുമാനമെടുത്തു.
അടുത്ത എക്സിക്ക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിന് ശേഷം, ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അറിയിക്കുന്നതായിരിക്കും.

ബ്ലോഗ്ഗറുടെ കുറിപ്പ് : ബന്ധപ്പെട്ട വിഷയത്തിലുള്ള ഒരു പഴയ പ്രസംഗശകലം - "ഓണാഘോഷത്തിന്റെ കാണാപ്പുറങ്ങൾ" -  പ്രൊഫ. സി. വിജയൻ.

Sunday, 2 September 2012

2012, സപ്തംബർ 2 ന് ചേർന്ന നിർവാഹക സമിതി യോഗറിപ്പോർട്ട്

അജണ്ട
 • അംഗത്വ ഫീസ്‌ ശേഖരണം
 • സിനിമ പ്രദര്‍ശനം
 • ഓണാഘോഷം
അംഗത്വ ഫീസ്‌ ശേഖരണം
 • ഓരോ ഹോസ്റ്റല്‍ പ്രതിനിധിയും അവരവരുടെ ഹോസ്റ്റലിലെ ശേഖരിച്ച തുകയുടെ വിവരങ്ങള്‍ യോഗത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്തു.
 • മിക്ക ഹോസ്റെലുകളിലും, പ്രത്യേകിച്ച് PG ഹോസ്റ്റലുകളില്‍, ശേഖരണം ഇനിയും തുടങ്ങിയില്ല എന്നത് പ്രതിനിധികള്‍ ഒരു പോരായ്മ  ആയി കാണണം.
 • 9 സെപ്റ്റംബര്‍, ഞായറാഴ്ചക്കുള്ളില്‍ മുഴുവന്‍ അംഗത്വ ഫീസും ശേഖരിച്ചു ട്രെഷരരെ ഏല്പിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു
 • ഡിപ്പാര്‍ട്ടുമെന്റുകളില്‍ അംഗത്വ ഫീസ്‌ ശേഖരിക്കുന്നതിനായി ഓരോ ഡിപ്പാര്‍ട്ട്മെന്റിലും താഴെ പറയുന്നവരെ ചുമതലപ്പെടുത്തുകയുണ്ടായി.
Computer science
Chemical
Electrical
Bio Technology
Abhijith
9043960876
Thejus
7418276327
Dileep
9962302731
Junaid
Mechanical
Naval Arch
Civil
Aerospace
Naveen
9962305052
Arun, Sooraj
9444069382
Humanities
Physics, Chem, Maths
Deepak Johnson
9962248673
Nidhin
9840930125

സിനിമ പ്രദര്‍ശനം
 • KKS സ്പോണ്‍സര്‍ ചെയ്യുന്ന ആദ്യ സിനിമ പ്രദര്‍ശനം ഒക്റ്റോബറിലേയ്ക്ക് മാറ്റുവാന്‍ തീരുമാനിച്ചു. ആഗസ്റ്റ് മാസം ഒരു സിനിമ പ്രദര്‍ശിപ്പിച്ചതു കൊണ്ടു തന്നെ, അടുത്ത സിനിമ കുറച്ച് കഴിഞ്ഞിട്ടു പ്രദര്‍ശിപ്പിക്കുന്നതാണ് നല്ലതെന്ന് പങ്കെടുത്ത അംഗങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി.
ഓണാഘോഷം
 • ഓണാഘോഷത്തിന് വേണ്ടി SAC, അവൈലബിലിറ്റി അനുസരിച്ച് ബുക് ചെയ്യുവാന്‍ തീരുമാനിച്ചു.
 • ചര്‍ച്ചയില്‍, KKS-ന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ഓണാഘോഷം ഇന്‍സ്റ്റിറ്റ്യൂട്ടിലെ എല്ലാ മലയാളികളേയും പ്രതിനിധാനം ചെയ്യുന്നുണ്ടോ എന്ന് ചില അംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചു.
 • ഓണാഘോഷത്തിന്റെ രീതികളെ കുറിച്ചും ചര്‍ച്ച നടന്നു - വെജിറ്റേറിയന്‍ സദ്യയും മലയാളിയുടെ പാരമ്പര്യ വസ്ത്രമായ എങ്ങനെ 'സെറ്റ് സാരിയും കസവു മുണ്ടും' എല്ലാം പ്രത്യേകിച്ചും കോളേജുകളില്‍ ഒരു ചര്‍ച്ചയാകുന്ന സ്ഥിതിയ്ക്ക് (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ മലയാളികളുടെ അസോസിയേഷന്‍ ഇക്കൊല്ലം 'ഓണം' എന്ന പേര് മാറ്റുവാന്‍ തീരുമാനിച്ചു), ഓണത്തെക്കുറിച്ച് ഒരു പൊതു ചര്‍ച്ച ആകാമെന്ന നിഗമനത്തിലാണ് എക്സിക്ക്യൂട്ടീവ് കമ്മിറ്റി എത്തിയത്.
 • സുപ്രധാന വിഷയമായതിനാല്‍, അംഗങ്ങള്‍ക്കിടയില്‍ നിന്നും ഒരു അഭിപ്രായ സ്വരൂപണം ആവശ്യമാണെന്ന് മനസ്സിലാക്കുകയും, പ്രസ്തുത വിഷയത്തില്‍ അടുത്ത ആഴ്ച്ച ഒരു 'Open Discussion' നടത്താനും കമ്മിറ്റി തീരുമാനിച്ചു. ഓണത്തെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍, ചരിത്രപരവും യുക്തിപരവുമായത്, ഇവിടെ അവതരിപ്പിക്കുവാന്‍ അവസരം ലഭിക്കും. (PhLT-യില്‍ സെപ്റ്റമ്പര്‍ 12-നു നടത്താനാണ് ധാരണ ആയത്)
 • ഇതു സംബന്ധിച്ച് ഒരു ലേഖനം - ഓണാഘോഷത്തിന്റെ രണ്ട് ഭാഗങ്ങളും അവതരിപ്പിക്കുന്നത് - മെയിലിങ്ങ് ലിസ്റ്റിലേയ്ക്ക് അയക്കുന്നതായിരിക്കും. ഓണ്‍ലൈന്‍ ആയും നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്.

സെക്രട്ടറി 

Tuesday, 21 August 2012

ജനറല്‍ ബോഡി യോഗം 2012

21/08/2012-നു ചേര്‍ന്ന KKS ജനറല്‍ ബോഡി യോഗം 2012 – '13 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളായി താഴെ കൊടുത്തിരിക്കുന്നവരെ തിരഞ്ഞെടുത്തിരിക്കുന്നു (ഇവര്‍ എക്സിക്ക്യൂട്ടിവ് കമ്മിറ്റിയിലെയും അംഗങ്ങളാണ്):
  President  - Dr. Binitha V Thampi (Humanities Department)
  Secretary  - Bijesh C K ( Mtech 2nd year, Ocean Engg Department, 9444886216)
  Joint Secretaries  -
  Darshana Vijay ( 3rd year MA, Humanities Department, 7200497369)
  Nidhin Rajan (3rd year Naval Architecture, OE Department, 9840930125)
  Treasurer - Anu Abraham (PhD, Humanities Department, 8754539909)

  • ഓരോ ഹോസ്റ്റലില്‍ നിന്നും എക്സിക്ക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അംഗങ്ങള്‍ കേരള കലാ സമിതിയുടെ മെയിലിങ്ങ് ലിസ്റ്റില്‍ നിന്നും ലഭിക്കുന്നതാണ്.
  • കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ പ്രവവര്‍ത്തന റിപ്പോര്‍ട്ടും വരവു-ചിലവു കണക്കുകളും യോഗത്തില്‍ സെക്രട്ടറിയും ട്രഷറരും യഥാക്രമം വായിക്കുകയും ജനറല്‍ ബോഡി അതു പാസാക്കുകയും ചെയ്യുകയുണ്ടായി. ഈ വിവരങ്ങള്‍ മെയില്‍ അറ്റാച്മെന്റ് ആയി ചേര്‍ത്തിരിക്കുന്നു.
  • ഓരോ ഹോസ്ടലിലേയും പ്രതിനിധികള്‍ ഹോസ്ടലിലെ മലയാളികളെ കെ. കെ. എസ്സിലേക്ക് ക്ഷണിക്കുകയും അവരില്‍ നിന്നും അംഗത്വ ഫീസ് ശേഖരിക്കുവാനും തീരുമാനമെടുത്തു.
  അംഗത്വ ഫീസ്:
  Undergraduates (Btech, M.A.) - Rs. 100
  Postgraduates (Mtech, Msc, MS, MBA, PhD) – Rs. 150
  QIP – Rs. 200
  Faculty Members – Min. Rs. 250
  Other Staff – Rs. 150
  • ഒഴിവു വന്ന ഹോസ്റ്റല്‍ പ്രതിനിധി പോസ്റ്റുകളിലേയ്ക്ക് അടിയന്തിരമായി വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികളെ കണ്ടെത്തുവാന്‍ സെക്രട്ടറിയേയും ജോയിന്റ് സെക്രട്ടറിമാരേയും ചുമതലപ്പെടുത്തി. പ്രതിനിധികള്‍ അവരവരുടെ ഹോസ്ടലിലെ മലയാളികളുടെ ലിസ്ട് തയ്യാറാക്കണം. ലിസ്ടില്‍ പേര്, റൂം നമ്പര്‍, ഹോസ്ടലിന്റെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ ഡി എന്നിവയും ഉണ്ടായിരിക്കണം. ഇതിനോട് ചേര്‍ന്നു അംഗത്വ ഫീസ് സ്വീകരിച്ചിരിക്കുന്നുവെന്നതിന്റെ തെളിവായി അവരുടെ ഒപ്പു കൂടെ ശെഖരിക്കേണ്ടതാണു.
  • അടിയന്തിര പ്രാധ്യാന്യത്തോടു കൂടി പ്രതിനിധികള്‍ ഈ കടമ ചെയ്യുകയും, ശേഖരിച്ച തുക എത്രയും പെട്ടന്ന് ട്രഷറരെ ഏല്‍പ്പിക്കേണ്ടതുമാണ്.
  • KKS-ല്‍ ഈ വര്‍ഷം ചേര്‍ക്കപ്പെട്ട അംഗങ്ങളുടെ ലിസ്റ്റും മെമ്പര്‍ഷിപ്പ് വിവരങ്ങളും പ്രതിനിധികള്‍ സെക്രട്ടറിയെ ഏല്‍പ്പിക്കേണ്ടതാണ്. കൂടാതെ, ഓരോ ഹോസ്റ്റലിലും KKS-ന്റേതായി ഒരു ഗൂഗിള്‍ ഗ്രൂപ് തുടങ്ങുകയും അംഗങ്ങളെ എല്ലാവരേയും അതില്‍ ചേര്‍ക്കുകയും ചെയ്യണം. തുടര്‍ന്നുള്ള അറിയിപ്പുകള്‍ എല്ലാം തന്നെ പ്രതിനിധികള്‍ മുഖേന ഈ ഗ്രൂപ്പില്‍ കൂടി എല്ലാ അംഗങ്ങളിലും എത്തിക്കുവാന്‍ സാധിക്കണം.
  • KKS സ്പോണ്‍സര്‍ ചെയ്യുന്ന ആദ്യ സിനിമാ പ്രദര്‍ശനം സെപ്റ്റമ്പറില്‍ നടത്തുവാന്‍ തീരുമാനമെടുത്തു. ഏതെങ്കിലും അനുയോജ്യമായ ദിവസം കണ്ടെത്തി OAT ബുക്ക് ചെയ്യുവാന്‍ നിധിന്‍ രാജനെ ചുമതലപ്പെടുത്തി.
  • KKS മാഗസിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനായി എഡിറ്റോറിയല്‍ ബോര്‍ഡിനു രൂപം നല്കി. എഡിറ്റോറിയല്‍ ബോര്‍ഡ് പിന്നീട് വിപുലപ്പെടുത്തുവാനും തീരുമാനിച്ചു.
  • ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റമ്പര്‍ 29 തീയതിയില്‍ (SAC ഒഴിവാകുന്നതനുസരിച്ച്) നടത്താന്‍ എക്സിക്ക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ഇതിനേക്കുറിച്ച് വരുന്ന എക്സിക്ക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും.

  Saturday, 16 June 2012

  കഥകളി - കിര്‍മീര വധം

  കേരള കലാ സമിതി, ഉത്തരീയം എന്നാ കലാ സംഘടനയുമായി ചേര്‍ന്ന് കഥകളി, ജൂണ്‍ ൧൬, ശനിയാഴ്ച വൈകുന്നേരം ൪:൩൦ നു സംഘടിപ്പിക്കുന്നു. ആയതിലേക്ക് എല്ലാ കഥകളി പ്രേമികളെയം സസന്തോഷം സ്വാഗതം ചെയ്തുകൊള്ളുന്നു.

  പ്രസ്തുത പരിപാടിയില്‍ വിവിധ ഭാഗങ്ങള്‍ അവതരിപ്പിക്കുന്ന അഭിവന്ദ്യ കലാകാരന്മാരുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. കഥാ സംഗ്രഹം ഇവിടെ ലഭ്യമാണ്.

  പുറപ്പാട്:
  Sadanam: വിഷ്ണു പ്രസാദ്‌

  കഥ: കിര്‍മീര വധം

  വേഷം :
  ലളിത : കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍
  പാഞ്ചാലി : കലാമണ്ഡലം കേശവന്‍ നന്പൂതിരി
  സിംഹിക : സദനം ഭാസി.
  കിര്‍മീരന്‍ : സദനം ബാലകൃഷ്ണന്‍ ( ചെന്നൈ)
  ഭീമന്‍/സഹദേവന്‍ : സദനം മണികണ്ഠന്‍ 

  വായ്പാട്ട് : കലാമണ്ഡലം വിനോദ്, സദനം ശിവദാസ്‌, കലാമണ്ഡലം സുദീഷ്
  ചെണ്ട : സദനം രാമകൃഷ്ണന്‍, സദനം ജിതിന്‍
  മദ്ദളം : സദനം ദേവദാസ്, കലാമണ്ഡലം ഹരിഹരന്‍
  ചുട്ടി : കലാമണ്ഡലം സതീശന്‍, സദനം ശ്രീനിവാസന്‍
  അണിയറ : കുഞ്ഞിരാമന്‍, വിവേക്, രമേശ്‌

  Tuesday, 4 October 2011

  Sweet Memories About Kerala Kalasamithi

  By A.C. Guptan 

  {Mr.Guptan has been a founder member and an active worker of the Kerala Kalasamithi throughout the past three decades. He has also served the Samithi in various capacities including Presidentship. We all look upto the guidance of Shri.Guptan in view of his sincere dedication, enthusiastic support and wide experience in organisational matters. He is in fact much like an elder family member for all of us.} 


  I would like to narrate my sweet memories about Kerala Kalasamithi. I joined this Institute as an Apprentice in the Mechanical Engineering Department in January 1965.

  As you know it was decided that Onam will be celebrated as the National festival of Kerala by the first Communist Ministry headed by our late Com. E M S Namboodiripad. (Kerala State was formed on 1st November 1956) In 1966, the staff and students of Kerala, working at IIT Madras, decided to celebrate Onam festival in a grand manner. A "Onam Agosha Committee" was form under the chairmanship of Prof. P.C. Varghese in 1966 and the festival was celebrated with a "Ona Sadhya" at Cauvery Hostel and a 16 mm Malayalam film show. In 1967, "Ona Sadhya" was arranged at the Ladies Club with cultural programmes. Till the birth of Kerala Kalasamithi, Onam was celebrated every year under the chairmanship of Prof. P.C. Varghese, Prof. K.A.V. Pandalai, Prof. V. Radhakrishnan, Prof. J.C. Kuriakose, Prof. C.N. Pillai and Prof. P.K. Aravindan. Kerala KalaSamithi was borne in the year of 1973-1974. Dr. J.C. Kuriakose was the first president, followed by Sri. A.C. Guptan, Prof. C. N. Pillai, Prof Unnikrishnan, Prof. N.G. Nai, Prof. P. Achuthan, Prof. M.S. Gopinathan, Prof. C.K. Narayanaswamy, Prof. P.K. Philip, Prof. M.A. Parameswaran, Prof. P.K. Aravindan and Prof. P. Kesavan Nair.

  Since the Kerala Kalasamithis birth, we celebrated not only Onam, but also Vishu, Easter and Christmas. We have staged dramas, dances, Kaikottikali, Kummi, Kolattam, Light Music, fancy dress competitions and literary competitions. Many of these functions were held at the OAT. Staff, their families and students participated in these functions. Some of the outstanding dramas were "Mukthi", "Bharana Kakshi MLA" written and directed by a former secretary Sri. N. Natesan(Vattiyurkkavu). The following members have done yeoman service for our Samithi: M/s N.A. Somasundaram, T.A. Sivaraman, K.N. Govindhan, George Mathew, V. Sahadevan, P. Narayana Kurup, P.K. Gopi, V. Ramachandran, M.N. Harifin, Bhaskaran K, Balakrishnan, Chellapan and late Dinesan.

  The activities of the Samithi were guided by Sri A.S. Satheesan, Sri R Santhanakrishnan, Sr. V.K. Vidyasagar, James Muricken, Dr. Balachandra Pillai, Dr. Job Kurian. From the students side, Mr. Andrews, Mr. Parameswaran, Mr. Vijayan, Mr. Kartha, Mr. Dilsha, Mr. Anil, Mr. Bhaskaran Nai, gave tremendous support. The campus ladies- Smt. Leela Vidyasagar, Smt Padmavathy Pillai, Smt. Rathy C.N. Kutty, Smt. Kuriacose, Smt. Sridevi Antharjanam, Smt. Sindhu B. Pillai, Smt. Shantha Somasundaram, Smt. Natesan, Smt. Roja Devi, Smt. Shoba Nair, Smt, Prema AnathaSubramaniam have contributed enormously for the success of the Samithi functions. We also acknowledge our thanks to Sri. N. A Radha, brother of Sri N. A. Somasundaram, Seva stage for helping make-up and stage setup.


  We have conducted Malayalam classes for interested persons in the Campus. We have donated an amount to Vanavani Matriculation Higher Secondary School for Malayalam scholarship. This amount was collected through the sponsored programme 'Santhosh Melodies' held at OAT.

  We have participated not only in cultural activities but also in social activities. We have collected old clothes and have distributed them as well as food to the flood affected people at Gandhi Mandapam We have received appreciation letters from the Institute, Guild of Service, Rotary Club and the Governor of Tamil Nadu. We have participated in drama competitions held by the Madras Kerala Samajam. We have also conducted annual picnics to various picnic spots like Sathanur dam, Ginji fort, Pondicherry, Mahabalipuram, Thiruvannamalai, etc. The picnics were a tremendous success with good participation from our family members and students. An unforgettable Yoga demonstration was conducted by our former secretary Sri K. Velayudhan at OAT. Kerala Kalasamithi has also collected a good amount to help the bereaved families of late Sri Dinesan and Madhavan.


  In recent years, on the eve of Onam, skits like Mahabali, Havala, written, acted and directed by our former President Prof. M.S. Gopinathan were tremendous successes. We were also able to screen movies like Chemmeen, Ragam, Vadakkan Veera Gatha, Utharayanam, Niralyam, Vathsalyam, Kilukam and almost all the Manjilar movies through Mr. Andres, a former Research scholar in the Department of Chemistry.  We had maximum membership during the years 1968 to 1974; about 168 staff members, out of while 68 were from Mechanical Engineering Department itself (Thanks to Prof R G Narayanamoorthy, then the head of Mechanical Engineering Dept. and former Director). But today it has come down to about 80 staff members due to retirement/demise etc. Since 1986 till today, I am afraid that we have recruited among the faculty, class IV, III, II and I only about 14 persons.
  Today I am proud that we are able to bring out a Souvenir on the eve of the Silver Jubilee of the Samithi. This has been made possible only due to the tireless efforts of the President and all the members.

  If I have omitted anybody, kindly excuse me. It is not intentional - but due to age!

  With best wishes,
  A.C. Guptan 

  (Blogger's Note : this article was reproduced from here)

  Thursday, 22 September 2011

  സ്ത്രീപക്ഷ സാഹിത്യത്തിന്റെ വളര്‍ച്ചയും, ഇന്നിന്റെ ആശങ്കകളും - സംവാദം

  പരമ്പരാഗതമായ പുരുഷാധിപധ്യ വ്യവസ്ഥിതിയില്‍, "പെണ്ണെഴുത്ത്‌" അതിജീവിച്ച വെല്ലുവിളികളെക്കുറിച്ചും, ഇന്നത്തെ കാലഘട്ടത്തില്‍ സ്ത്രീപക്ഷ സാഹിത്യം നേരിടുന്ന ആശങ്കകളെ സംബന്ധിച്ചുള്ള ഒരു ചര്‍ച്ചക്ക് കേരള കലാസമിതി വേദിയൊരുക്കുന്നു. സപ്തംബര്‍ 24 ശനിയാഴ്ച 2:30 മണിക്ക് HSB 356-ല്‍ (Humanities department) വെച്ചാണ് പ്രസ്തുത പരിപാടി നടക്കുന്നത്. ഇന്ത്യാ ടുഡെയില്‍ ജേര്‍ണലിസ്റ്റ് ആയ നയന്‍താര എന്‍. ജി. ആണ് ഈ ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത്. എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

  Friday, 16 September 2011

  മേക്കപ്പ് മാൻ - സിനിമ പ്രദർശനം  This saturday's malayalam movie at 8:00PM in OAT is : "Make up man"
  Director - Shafi; Music - Vidyasagar; Cast - Jayaram, Sheela,Suraj Venjarammoodu
  Review can be found at:
  http://www.sify.com/movies/malayalam/review.php?id=14962761&ctid=5&cid=2428

  -Murthy, President, Film Club, IIT Madras.

  Thursday, 15 September 2011

  സാഹിത്യ സംവാദം - സമകാലികമായ എഴുത്തു രീതികൾ

  സമകാലികമായ എഴുത്തു രീതികളെക്കുറിച്ചും, സാഹിത്യരംഗത്ത് പുതുതായി വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചുമൊക്കെയുള്ള ഒരു സംവാദത്തിന് കേരള കലാ സമിതി വേദിയൊരുക്കുന്നു. മലയാളത്തിലെ യുവനോവലിസ്റ്റും, പ്രശസ്ത ബ്ലോഗ്ഗറും ആയ വി എം ദേവദാസ് നയിക്കുന്ന സാഹിത്യ സംവാദം 17th സെപ്റ്റമ്പര്‍ 2011, ശനിയാഴ്ച ഉച്ച തിരിഞ്ഞ് 2.30 മണിക്ക്, Ocean Engineering department-ലെ seminar hall-ല്‍ വെച്ച് നടത്തുന്നു. ഏവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

  Tuesday, 6 September 2011

  Why Kerala Kala Samithi?

  Prof. Dr. P. Achuthan, Formerly Prof. & Head, Dept. of Mathematics, IIT Madras
  {Prof. Achuthan has been one of the leading lights of Kerala Kalasamithi since its inception and has also served as the President of the Samithi. He continues to take interest and guides us even after his retirement from IIT.}


  Just a few moments of attention of all concerned would like to be earnestly invited to the above question, the answer to which is worth careful examining. Having been associated with the birth, growth and the forthcoming varied directions of progress of the IIT, Madras, I wish to inform and plead with everyone interested in the well-being of our brothers and sisters all over, how vital it is to have an entity like the Kerala Kalasamithi ( KKS) here around. Yes, for several apt reasons, we ought to encourage and support the genuine efforts of friends and well-wishers in nurturing the cultural activities in a spirited, united and effective manner. The KKS, amply fills up a significant gap in making the campus life more mutually conducive and colorful.

  The human being does not live and for mere material comforts alone, although these are certainly very necessary and important. Indeed, more crucial than satisfying the day-to-day needs of man, there is an inner urge to take oneself far beyond and properly into the intellectual, social and spiritual realms as well. For achieving the fulfillment in such spheres of life, thereby enabling to raise oneself up as a noble soul, it is quite essential to be creative as also truly considerate with compassion to our fellow men. To gracefully give something good to others is the best that we can crave for. But to do so, we must have made it for ourselves to begin with. Unless we strain our ever nerve to excel in whatever we perform, we cannot reach up to that required level of ability and capacity to deliver.

  Only in an atmosphere, fragrant with civilized thoughts and mature minds, rooted in the eternal faith to deserve and serve, such a potential can exist. An organized body as the KKS, situated in this nice city of Chennai can and should accomplish this. It is imperative that we wholeheartedly welcome and appreciate its selfless work for the benefit of all.

  Decades ago, the KKS was initiated. Thanks to the participation of generations of students, faculty and staff of the institute, the Samithi has grown. It will have to continue to go forward, this meeting a purposeful, healthy cause of promoting the affectionate ties between the people from Kerala and others. We can meaningfully educate everyone willing to learn in a variety of ways in a number of fields of knowledge, art, culture, literature, etc., bearing on the rich history, customs and traditions of the land. The precious legacies, powerful aspects of language, poetry. Drama, dance, Mohiniattam, Kathakali and so on chiefly based in Kerala, are really fascinating. Undoubtedly, it will be of immense individual and collective advantage to arrange for sharing the experience and insights of the population from one region with those of the neighbours, structured on a sober platform of long-cherished ethics and ideals. This goal is being approached through man, steps and methods for which a proper venue and appropriate occasion have been made available by KKS in such a beautiful setup and surroundings. I am sure all of us will render every possible.

  While we may be anxious to score high concrete points in proclaiming our worldly wants, a well-balanced personality of everlasting value and vitality can be gained only via working with organization similar to the KKS. It is my deep-felt sincere hope and prayer that KKS will be still ever by strengthened. All those who contribute in this grand endeavor shall attain great success and loving happiness in a prosperous and peaceful nation of our dreams.

  Prof. Dr. P. Achuthan

  Formerly Prof. & Head,

  Dept. of Mathematics, IIT Madras

  Thursday, 14 April 2011

  ആഗസ്റ്റ്‌ 15 - സിനിമ പ്രദർശനം

  Kerala Kala Samithi (KKS) invites you for a malayalam movie to be screened today {April 15th (Friday)} at 8.00 clock in OAT.

  Movie Name; August 15 (2011)
  Screen Play: S. N. Swamy
  Cast: Madhu, Mammootty, Meghna Raj, Shweta Menon, Nedumudi Venu etc.
  Director: Shaji Kailas  Mammootty is playing an investigative cop Perumal in Shaji Kailas directed August 15, a sort of sequel to Mammootty’s super hit August 1 (1988).

  KKS executive committee

  Saturday, 1 November 2008

  കേരളപ്പിറവി ആഘോഷം 2008

  പ്രൊഫ അശോകൻ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു.

   ഈ പരിപാടിയുടെ കൂടുതൽ ഫോട്ടോകൾക്കായി ഈ ലിങ്കിൽ പോകൂ.

  ബ്ലോഗ്ഗറുടെ കുറിപ്പ് : കേരളകലാസമിതിയുടെ പഴയ ഫോട്ടോ ആൽബങ്ങളിൽ പരതിയപ്പോൾ കിട്ടിയവയാണ് ഇവ.  ഈ പോസ്റ്റിന്റെ തീയതി കൃത്രിമമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആരോഹണ ക്രമം സൂക്ഷിക്കാൻ ഏകദേശം ഒരു തീയതി വച്ചു എന്ന് മാത്രം.

  Sunday, 5 October 2008

  ഓണാഘോഷം 2008

   ഈ പരിപാടിയുടെ കൂടുതൽ ഫോട്ടോകൾക്കായി ഈ ലിങ്കിൽ പോകൂ.

                   


  ബ്ലോഗ്ഗറുടെ കുറിപ്പ് : കേരളകലാസമിതിയുടെ പഴയ ഫോട്ടോ ആൽബങ്ങളിൽ പരതിയപ്പോൾ കിട്ടിയവയാണ് ഇവ.  ഈ പോസ്റ്റിന്റെ തീയതി കൃത്രിമമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആരോഹണ ക്രമം സൂക്ഷിക്കാൻ ഏകദേശം ഒരു തീയതി വച്ചു എന്ന് മാത്രം.

  Sunday, 3 October 2004

  ഓണാഘോഷം 2004   ഈ പരിപാടിയുടെ കൂടുതൽ ഫോട്ടോകൾക്കായി ഈ ലിങ്കിൽ പോകൂ.  ബ്ലോഗ്ഗറുടെ കുറിപ്പ് : കേരളകലാസമിതിയുടെ പഴയ ഫോട്ടോ ആൽബങ്ങളിൽ പരതിയപ്പോൾ കിട്ടിയവയാണ് ഇവ.  ഈ പോസ്റ്റിന്റെ തീയതി കൃത്രിമമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആരോഹണ ക്രമം സൂക്ഷിക്കാൻ ഏകദേശം ഒരു തീയതി വച്ചു എന്ന് മാത്രം.

  Monday, 6 October 2003

  ഓണാഘോഷം 2003

  ഈ പരിപാടിയുടെ കൂടുതൽ ഫോട്ടോകൾക്കായി ഈ ലിങ്കിൽ പോകൂ.

  ബ്ലോഗ്ഗറുടെ കുറിപ്പ് : കേരളകലാസമിതിയുടെ പഴയ ഫോട്ടോ ആൽബങ്ങളിൽ പരതിയപ്പോൾ കിട്ടിയവയാണ് ഇവ.  ഈ പോസ്റ്റിന്റെ തീയതി കൃത്രിമമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആരോഹണ ക്രമം സൂക്ഷിക്കാൻ ഏകദേശം ഒരു തീയതി വച്ചു എന്ന് മാത്രം.

  Wednesday, 10 April 2002

  വിഷു ഈസ്റ്റർ ആഘോഷം - 2002


  കേരളകലാസമിതിയുടെ പഴയ ഫോട്ടോ ആൽബങ്ങളിൽ പരതിയപ്പോൾ കിട്ടിയവ. ഈ പരിപാടിയുടെ കൂടുതൽ ഫോട്ടോകൾക്കായി ഈ ലിങ്കിൽ പോകൂ.

   
  ബ്ലോഗ്ഗറുടെ കുറിപ്പ് : ഈ പോസ്റ്റിന്റെ തീയതി കൃത്രിമമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആരോഹണ ക്രമം സൂക്ഷിക്കാൻ ഏകദേശം ഒരു തീയതി വച്ചു എന്ന് മാത്രം.

  Saturday, 6 October 2001

  'ആയുരാരോഗ്യ സൌഖ്യ'ത്തിലേക്കുള്ള എളുപ്പവഴി

  പ്രൊഫ. സി. വിജയൻ, ഫിസിക്സ് ഡിപ്പാർട്ട്മെന്റ് 
  (ഓണാഘോഷം-2001 ലെ അദ്ധ്യക്ഷപ്രസംഗത്തിൽ നിന്ന്)

  കേരളകലാസമിതിക്ക് ഒരു വെബ്‌സൈറ്റ് ആവശ്യമാണ്. ഈ പുതിയ മില്ല്യനിയത്തിൽ, അതുകൊണ്ടുള്ള മെച്ചങ്ങൾ പലതാണ്. 

  കഴിഞ്ഞ മുപ്പതോളം വർഷങ്ങളിലായി നാം വളരെക്കുറച്ചു ഫോട്ടോകൾ മാത്രമേ സൂക്ഷിച്ചു വെച്ചിട്ടുള്ളു. അത് പോരാ. എല്ലാ ആഘോഷങ്ങളുടെയും ഉൽസാഹത്തിമിർപ്പും നിറമുള്ള ഓർമ്മകളും നമുക്കു സൂക്ഷിക്കണം. ലോകത്തിലെവിടെവെച്ചും ഇടക്കെടുത്തു നോക്കി ആ ധന്യ മുഹൂർത്തങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കഴിയണം. അതിന്നുള്ള ഫോട്ടോ ആൽബമാണ് വെബ്‌സൈറ്റിലെ  പ്രധാന ഇനം. ഇന്നിവിടെയിരിക്കുന്ന വിദ്യാർഥികൾ നാളെ ലോകത്തിന്റെ പല ഭാഗങ്ങളിൽ വലിയ ഉദ്യോഗസ്ഥരും വ്യവസായപ്രമുഖരും ഒക്കെ ആയിത്തീരുമല്ലൊ. ഈ വെബ്‌സൈറ്റ് കണ്ട് ഓർമ്മകൾ പുതുക്കുന്ന അവസരത്തിൽ, "ഈ വർഷത്തെ ഓണാഘോഷം എന്റെ ചിലവിലാവട്ടെ" എന്ന് തീരുമാനിക്കാൻ അവർക്ക് തോന്നിയേക്കാമെന്ന 'ദുരുദ്ദേശ'വും ഇതിന്റെ പിന്നിലുണ്ട്.

  ഈ കാലഘട്ടത്തിലെ മനുഷ്യർ, പലപ്പോഴും പല സംഘർഷങ്ങലിലും പെട്ടുഴലുന്നുണ്ട്. വിഷമങ്ങളും ദേഷ്യവും സംഘർഷങ്ങളുമൊക്കെ നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന ചില സവിശേഷജൈവരാസപദാർഥങ്ങൾ ആണ് നമുക്കുണ്ടാകുന്ന മിക്കവാറും രോഗങ്ങൾക്ക് കാരണമാവുന്നതെന്ന് ആരോഗ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ടല്ലൊ. സന്തോഷവും സ്നേഹവും മനം കുളിർപ്പിക്കുന്ന ഭാവസാന്ദ്രതയും മറ്റും വേറെ ചില രാസവസ്തുക്കളെയാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇവക്ക് കുഴപ്പക്കാരായ രാസ പദാർഥങ്ങൾ നിർവീര്യമാക്കാൻ കഴിവുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഫലവത്തായ ടോണിക്ക് - ബോണ്‍വിറ്റയോ ച്യവനപ്രാശാമോ അല്ല; മനസ്സിന് സന്തോഷവും ഉത്സാഹവും ഉണർത്തുന്ന സന്ദർഭങ്ങളും അവയെക്കുറിച്ചുള്ള ഓർമ്മകളുമാണ്. അതാണ്‌ കലാസമിതിയുടെയും വെബ്‌സൈറ്റ്ന്റെയും പ്രസക്തി. 

  ഈ പശ്ചാത്തലത്തിലാണ് നമ്മുടെ ഇന്നത്തെ മുഖ്യാതിഥി ശ്രീ. ഉണ്ണിമേനോന്റെ  പ്രാധാന്യം. ഒരിക്കൽ കേട്ടാൽ പിന്നെ മറക്കാനാവാത്ത, ഇടക്കിടെ മനസ്സിലേക്ക് ഭാവസാന്ദ്രതയോടെ ഒഴുകി വരുന്ന അദ്ദേഹത്തിന്റെ പാട്ടുകൾ, വിശിഷ്യാ ഭക്തിഗാനങ്ങൾ, ഉത്തമങ്ങളായ ടോണിക്കുകൾ തന്നെയാണ് സംശയമില്ല. അൽപം മുൻപേ 'നാരായണീയ'ത്തിലെ പ്രശസ്തമായ 'ആയുരാരോഗ്യസൌഖ്യം' മധുരമായി ആലപിച്ച് അദ്ദേഹം നമ്മെ പുളകം കൊള്ളിക്കുകയുണ്ടായി. ആ വരികളിൽ വാഴ്‌ത്തിയിട്ടുള്ളതും, ആരോഗ്യപരിപാലനത്തിൽ ഭക്തിക്കുള്ള കഴിവിനെപ്പറ്റി തന്നെയാണല്ലോ.

  ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി നിശ്ചയിക്കാൻ നമുക്കൊന്നും ഒരു പക്ഷേ ഒരിക്കലും കഴിഞ്ഞെന്നു വരില്ല. പക്ഷേ അതെന്തായാലും ശരി, ശരീരത്തിലെ ജൈവരാസപ്രവർത്തനങ്ങളെ നിലക്ക് നിർത്താൻ ഭക്തി പോലുള്ള വികാരങ്ങൾക്ക് കഴിവുണ്ടെന്നതിൽ സംശയമില്ല തന്നെ. ഈശ്വരൻ ഉണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി, ഭക്തി ഒരു ഗുണമുള്ള പരിപാടിയാണെന്നതിൽ തർക്കമില്ല.

  ശ്രീ. ഉണ്ണിമേനോന്റെ പാട്ട് കേൾക്കുമ്പോൾ നാം ഉണ്ണിമേനോനെ മറക്കുന്നു. ഉണ്ണിക്കൃഷ്ണനെ മാത്രമേ ഓർക്കുന്നുള്ളൂ. അതാണ്‌ ഗാനാലാപനം എന്ന കലയുടെ ഉദാത്തകോടി. മഹാകവി ജി പാടിയതുപോലെ.

  " ഗാനമാണ് ഞാൻ ഓടത്തണടല്ല;
  ജ്വലിക്കുന്ന നാളമാണ് ഞാൻ; പഴന്തുണി നൂൽത്തിരിയല്ല;
  ഞാൻ അനശ്വരലയം വെളിച്ചം വിശ്വസ്പന്ദം! "

  ആ ധന്യനിമിഷങ്ങളിൽ നമ്മുടെ ശരീരത്തിലെ കുഴപ്പം പിടിച്ച രാസവസ്തുക്കൾ സംസ്ക്കരിക്കപ്പെടുന്നു. നാം 'ആയുരാരോഗ്യസൌഖ്യ' ത്തിലേക്ക് മുന്നേറുന്നു. ഇതാണ് കലയുടെ രസതന്ത്രം. ഭക്തിയുടെ ബയോടെക്നോളജി.

  ബ്ലോഗ്ഗറുടെ കുറിപ്പ് : ഈ പോസ്റ്റിന്റെ തീയതി കൃത്രിമമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആരോഹണ ക്രമം സൂക്ഷിക്കാൻ ഏകദേശം ഒരു തീയതി വച്ചു എന്ന് മാത്രം.

  ഓണാഘോഷം 2001

  കേരളകലാസമിതിയുടെ പഴയ ഫോട്ടോ ആൽബങ്ങളിൽ പരതിയപ്പോൾ കിട്ടിയവ. കൂടുതൽ ഫോട്ടോകൾക്കായി ഈ ലിങ്കിൽ പോകൂ.  ബ്ലോഗ്ഗറുടെ കുറിപ്പ് : ഈ പോസ്റ്റിന്റെ തീയതി കൃത്രിമമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആരോഹണ ക്രമം സൂക്ഷിക്കാൻ ഏകദേശം ഒരു തീയതി വച്ചു എന്ന് മാത്രം.

  Monday, 9 October 2000

  ഓണാഘോഷത്തിന്റെ കാണാപ്പുറങ്ങൾ

  പ്രൊഫ. സി. വിജയൻ, ഫിസിക്സ് ഡിപ്പാർട്ടുമെന്റ് 
  (ഓണാഘോഷം-2000 ലെ അദ്ധ്യക്ഷപ്രസംഗത്തിൽ നിന്ന് )

  ഓണത്തെപ്പറ്റിയുള്ള കഥ നമുക്കെല്ലാം അറിയാം.

  പണ്ടു പണ്ട് , ജനങ്ങൾക്കിഷ്ടമായ നല്ലൊരു ഗവണ്മെന്റ് കേരളം നന്നായി ഭരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കേന്ദ്രഗവണ്മെന്റിന്റെ വാമനനെന്ന ഏജന്റ്റ് അപ്പോളവിടെയെത്തി കുറെ രാഷ്ട്രിയം കളിച്ച് ഒടുവിൽ മഹാബലി ഗവണ്മെന്റിനെ ചതിയിൽ പിരിച്ചുവിട്ടു, നാടു കടത്തി. രാജാവ് കൊല്ലം തോറും ജനങ്ങളെ കാണാനെത്തുന്നു. ഇതാണു കഥ.

  എനിക്കെപ്പോഴും തോന്നാറുണ്ട് -- ഈ കഥയിലെന്തൊക്കെയോ കുഴപ്പങ്ങളുണ്ട് ; ഇതൊരു നേരെചൊവ്വേയുള്ള കഥയല്ല ( എന്ജിനീയറുടെ ഭാഷയിൽ പറഞ്ഞാൽ നോണ്‍ലീനിയർ ) എന്നൊക്കെ. ആരാണീ കഥയിലെ വില്ലൻ? മഹാവിഷ്ണുവോ ( ഈശ്വരാ! ശാന്തം, പാപം! ) അതോ നല്ലവനായ മഹാബലിയോ? ശരിക്കും പറഞ്ഞാൽ നമ്മൾ ഇതിലാരുടെ ഭാഗത്താണ് , എന്താണ് നാം ആഘോഷിക്കുന്നത് ? ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങൾ ഓരോ ഓണത്തിനും മനസ്സിൽ ഉയർന്നുവരാറുണ്ട്.

  ഇതിനൊരു പരിഹാരം, ഒരുൾക്കാഴ്ച നമുക്ക് പകർന്നു തരുന്നത് ശ്രീമതി സുഗതകുമാരിയുടെ ഒരു കവിതയാണ്. അതനുസരിച്ച്, വാമനനും മഹാബലിയും പാതാളവുമൊക്കെ നമ്മുടെ മനസ്സിൽതന്നെയാണ്.

  ആരു ചവിട്ടിതാഴ്ത്തിലും
  ഇരുളിൻ പാതാളത്തിലൊളിക്കിലും
  ഏതോ പൂർവ്വസ്മരണയിലാഹ്ലാദത്തിൻ ലോകത്തെത്തും ഹൃദയം
  ഒരു താരകയെക്കണ്ടാൽ രാവുമറക്കുന്ന പാവം, മാനവഹൃദയം.

  ഏതോ പഴയ രാജാവിന്റെ വരവുണ്ടെന്നു കരുതി കഷ്ടപ്പെട്ടു വിഡ്ഢിവേഷം കെട്ടലല്ല ഓണാഘോഷം. നിത്യജീവിതത്തിലെ സംഘർഷങ്ങളൊരുക്കുന്ന ഏതു പാതാളത്തിൽ നിന്നും മനസ്സിനെ രക്ഷിച്ച് ''ആഹ്ലാദത്തിൻ ലോകത്തെത്തി''ക്കാനും വീണ്ടും കർമ്മോന്മുഖമാക്കാനുമുള്ള ചില മന:ശാസ്ത്ര പദ്ധതികളല്ലേ, വാസ്തവത്തിൽ, നമ്മുടെ ആഘോഷങ്ങൾ?

  ഈ സന്ദർഭത്തിലാണ് , 'കക്കാടിന്റെ സഫലമീ യാത്ര' യിലെ ഈ വരികൾ ഓർമ്മ വരുന്നത്.

  നന്ദി ; തിരുവോണമേ നീ വന്നുവല്ലോ.
  വരിക വരുമാണ്ടിലും.
  വരിക നീ ഞങ്ങൾക്കു സ്വപ്‌നങ്ങൾ പകരാൻ,
  ഒരു തുള്ളി വെളിച്ചമായിരുളിൽ തിളങ്ങാൻ.
  നന്ദി ; തിരുവോണമേ.


  ബ്ലോഗ്ഗറുടെ കുറിപ്പ് : ഈ പോസ്റ്റിന്റെ തീയതി കൃത്രിമമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആരോഹണ ക്രമം സൂക്ഷിക്കാൻ ഏകദേശം ഒരു തീയതി വച്ചു എന്ന് മാത്രം.